മാഞ്ചസ്റ്റര്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് എയില്‍ ഇരുടീമും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സമയം രാത്രി ഏഴിന് ആരംഭിക്കും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുണ്ട്. ഒരു ജയവും ഒരു തോല്‍വിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റും.
ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്‌സ്, ആനെറി ഡെർക്‌സെൻ, ഡെയ്ൻ വാൻ നീകെർക്ക്, മാരിസാൻ കാപ്പ്, നദീൻ ഡി ക്ലെർക്ക്, ക്ലോ ട്രിയോൺ, സിനാലോ ജഫ്ത, ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ
ടീം ഇന്ത്യൻ: സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ് , ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദിനി ശർമ, പ്രേമ റാവത്ത്.